ന്യൂഡൽഹി:വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയനും ഉൾപ്പെടെ 11 പേർ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം 93 ആയി ഉയര്ന്നെങ്കിലും എന് ഡി എയ്ക്ക് കേവലഭൂരിപക്ഷം തൊടാനായിട്ടില്ല. 245 അംഗ നിയമസഭയിൽ നിലവിൽ 238 എം പിമാരാണ് ഉള്ളത്. കേവലഭൂരിപക്ഷത്തിന് 120 സീറ്റ് വേണമെന്നിരിക്കെ ബി ജെ പിക്കും സഖ്യകക്ഷികള്ക്കും കൂടി 105 സീറ്റാണ് ഉള്ളത്.
ജൂലൈ 24 ന് ആണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താനിരുന്നത്. ഇന്നായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. തൃണമൂൽ കോണ്ഗ്രസിന്റെ ആറു പേരും ബി ജെ പിയുടെ അഞ്ച് പേരുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്
പശ്ചിമ ബംഗാളിലെ ആറ് സീറ്റുകളിലേക്കും ഗുജറാത്തിലെ മൂന്ന് സീറ്റുകളിലേക്കും ഗോവയിലെ ഒരു സീറ്റിലേക്കും ജൂലൈ 24 ന് വോട്ടെടുപ്പ് ഉണ്ടാകില്ല.