IndiaNEWS

സഹോദരൻ പാക്കിസ്ഥാൻ സൈന്യത്തിൽ;ഇന്ത്യയിലേക്കെത്തിയ പാകിസ്ഥാന്‍ യുവതിയെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു; യുവതിയെ തിരിച്ചയക്കണമെന്ന് ഗോ രക്ഷ ഹിന്ദു ദൾ

ന്യൂഡൽഹി:നാല് കുട്ടികളുമായി കാമുകനൊപ്പം കഴിയാന്‍ ഇന്ത്യയിലേക്കെത്തിയ പാകിസ്ഥാന്‍ യുവതിയെ കുറിച്ച്‌ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഗ്രേറ്റര്‍ നോയിഡയില്‍ കാമുകന്‍ സച്ചിനൊപ്പം കഴിയുന്ന സീമ ഹൈദറിനെ ചോദ്യം ചെയ്തു. സഹോദരന്‍ പാകിസ്ഥാന്‍ സൈന്യത്തിലുണ്ടെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്.

Signature-ad

സീമ ഹൈദറിനെ കാമുകന്‍ സച്ചിന്റെ വീട്ടില്‍ വെച്ച്‌ മഫ്തിയിലെത്തിയ പോലീസ് സംഘമാണ് ചോദ്യം ചെയ്തത്. തന്റെ സഹോദരന്‍ പാകിസ്താന്‍ സൈന്യത്തിലുണ്ടെന്ന് സമ്മതിച്ച യുവതി, സൈന്യത്തിലെ പദവിയോ വകുപ്പോ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ വ്യക്തമാക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ട്.

ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനായ സച്ചിന്‍ മീണയെ വിവാഹം കഴിക്കാന്‍ പാകിസ്താന്‍ സ്വദേശിയായ സീമ ഹൈദര്‍ നേപ്പാള്‍ അതിര്‍ത്തിയിലൂടെയാണ് അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചത്. ഇരുവരും പബ്ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെയാണ് കണ്ടുമുട്ടിയതെന്നും പ്രണയത്തിലായതെന്നും സീമ പറയുന്നു.

30 കാരിയായ യുവതിയെ ജൂലൈ 4 ന് ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതയായത് മുതല്‍ സച്ചിനൊപ്പമാണ് യുവതി കഴിയുന്നത്.

അതേസമയം പബ്ജിയിലൂടെ പ്രണയത്തിലായ കാമുകനുമായി ജീവിക്കാൻ ഇന്ത്യയിലേക്ക് കടന്ന പാക് യുവതിയെ തിരികെ അയച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തി.ഇവരെ പുറത്താക്കിയില്ലെങ്കിൽ അത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും തീവ്ര വലതുപക്ഷ സംഘടനയായ ഗോ രക്ഷ ഹിന്ദു ദൾ പറഞ്ഞു.

72 മണിക്കൂറിനുള്ളിൽ യുവതിയേയും മക്കളേയും പാകിസ്താനിലേക്ക് തിരികെ അയക്കണമെന്നാണ്  സംഘടനയുടെ  ആവശ്യം

Back to top button
error: