KeralaNEWS

താംബരം – നാഗർകോവിൽ അന്ത്യോദയ എക്സ്‌പ്രസ് കൊച്ചുവേളി വരെ നീട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം:താംബരം – നാഗർകോവിൽ അന്ത്യോദയ എക്സ്‌പ്രസ് കൊച്ചുവേളി വരെ നീട്ടണമെന്ന് ആവശ്യം.
ഉച്ചയോടെ നാഗർകോവിൽ എത്തുന്ന താംബരം – നാഗർകോവിൽ അന്ത്യോദയ കൊച്ചുവേളി വരെ നീട്ടിയാൽ അത് നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.ഇതേ പോലെ രാവിലെ കൊച്ചുവേളിയിൽ എത്തുന്ന മംഗലാപുരം – കൊച്ചുവേളി അന്ത്യോദയ എക്സ്‌പ്രസ് നാഗർകോവിൽ വരെ നീട്ടാവുന്നതേയുള്ളൂ.
കാര്യമായ സമയ വ്യത്യാസം ഇല്ലാതെ നടത്താവുന്ന സർവീസുകളാണ് ഇത് രണ്ടും.
ഏതാണ്ട് ഒരു പകൽ മുഴുവൻ ഈ രണ്ടു വണ്ടികളും ( മംഗലാപുരം, താംബരം) സ്റ്റേഷനുകളിൽ വെറുതെ കിടക്കുകയാണ്.
രാവിലെ കൊച്ചുവേളി ഇറങ്ങി തിരുവനന്തപുരം വരെ പോവാൻ മലബാർ യാത്രക്കാർ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഇതോടെ ഇല്ലാതാക്കാം.തിരുവനന്തപുരം ഭാഗത്തുള്ളവർക്ക് ചെന്നൈയിലേക്ക് ഒരു ട്രെയിൻ കൂടി ലഭിക്കുകയും ചെയ്യും.

Back to top button
error: