വയനാട്: വെണ്ണിയോട് പുഴയില്‍ അമ്മയും അഞ്ച് വയസ്സ് പ്രായമായ മകളും പുഴയില്‍ ചാടിയ സംഭവത്തില്‍ മകളുടെ മൃതദേഹം കണ്ടെത്തി.
പാത്തിക്കല്‍ അനന്തഗിരിയില്‍ അഞ്ച് വയസുകാരി ദക്ഷയുടെ മൃതദേഹമാണ് നാല് ദിവസത്തെ തിരിച്ചിലിനൊടുവില്‍ കണ്ടെത്തിയത്. സംഭവം നടന്നിടത്തുനിന്ന് രണ്ട് കിലോമീറ്ററോളം അപ്പുറം കൂടല്‍കടവിലാണ് മൃതദേഹം കിട്ടിയത്.
ഗുരുതരവാസ്ഥയിലായിരുന്ന ദക്ഷയുടെ അമ്മ ദര്‍ശന (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മകളുമായി ദര്‍ശന പുഴയില്‍ ചാടിയത്. ദര്‍ശനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല.
ദര്‍ശന നാല് മാസം ഗര്‍ഭിണിയുമായിരുന്നു. വെണ്ണിയോട് ജൈൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയാണ്. ഇവരുടെ ഏകമകളായിരുന്നു ദക്ഷ.അതേസമയം ദര്‍ശന ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല.