KeralaNEWS

ട്രെയിനിന്റെ കാറ്റേറ്റ് പാളത്തിന് സമീപത്തുകൂടി നടക്കുകയായിരുന്ന വീട്ടമ്മ തെറിച്ചുവീണ് മരിച്ചു

ആലപ്പുഴ: ട്രെയിൻ കടന്നു പോകവേ റെയില്‍വേ പാളത്തിന് സമീപത്തുകൂടി നടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു.കർഷകത്തൊഴിലാളിയായ കുമാരപുരം പൂത്തൻപുരയില്‍ ചന്ദ്രിക (64) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ കരുവാറ്റയില്‍ ആണ് അപകടം. ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി ചന്ദ്രിക വീഴുകയായിരുന്നു.

 

Signature-ad

കരുവാറ്റ ഇഴവൻകേരി പാടശേഖരത്തില്‍ കള പറിക്കാൻ പോയതായിരുന്നു ചന്ദ്രിക. അപ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിൻ വരുന്നതു കണ്ട് ഇവരുടെ കൂടെ ഉണ്ടായിരുന്നവര്‍ താഴേയ്ക്ക് ഇറങ്ങി നിന്നിരുന്നു. പക്ഷേ ചന്ദ്രിക സമീപത്തെ തൂണില്‍ പിടിച്ചു നില്‍ക്കുകയായിന്നു.

 

ട്രെയിൻ കടന്നു പോകുമ്പോൾ ശക്തമായ കാറ്റിൽ ചന്ദ്രിക വീഴുകയായിരുന്നു.ട്രെയിൻ കടന്നു പോയ ശേഷം  പാളത്തിനു സമീപം വീണുകിടക്കുന്ന ചന്ദ്രികയെ പെട്ടെന്നുതന്നെ കൂടെ ഉണ്ടായിരുന്നവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

 

ഭര്‍ത്താവ്: പരേതനായ സദാനന്ദൻ. മകള്‍: ഉഷ. മരുമകൻ: വിജയൻ.

Back to top button
error: