പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയ പാക്കേജില്‍ അറുത്തുമാറ്റിയ കൈവിരല്‍. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസ് പാലസിലേക്ക് എത്തിയ പാര്‍സലിലാണ് അറുത്തുമാറ്റിയ മനുഷ്യവിരല്‍ കണ്ടത്. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാര്‍സല്‍ വിഭാഗത്തിലുള്ള ജീവനക്കാരാണ് വിരല്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എതിരായ അതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, വിഷയത്തില്‍ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
ട്രാഫിക് നിയമം ലംഘിച്ച പതിനേഴുകാരനെ ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നതോടെയാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. പ്രക്ഷോഭം ശക്തമായതോടെ അക്രമികള്‍ക്ക് അതേനാണയത്തോടെ മറുപടി നല്‍കാന്‍ മക്രോണ്‍ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് അറുത്തുമാറ്റപ്പെട്ട കൈവിരല്‍ അടങ്ങിയ പാര്‍സല്‍ എത്തിയത്.