IndiaNEWS

തക്കാളി വിറ്റ് മഹിരാഷ്ട്രയിലെ കർഷകൻ നേടിയത് 1.5 കോടിയിലേറെ രൂപ

പൂനെ: രാജ്യത്ത് പലയിടത്തും കിലോയ്ക്ക് 300 കടന്ന് തക്കാളി വില കുതിക്കുമ്പോൾ തുക്കാറാം എന്ന കർഷകൻ മനസ്സിലെ സന്തോഷം മറച്ചുവയ്ക്കാതെ വീണ്ടും വീണ്ടും തക്കാളി തൂക്കിക്കൊടുക്കുന്ന തിരക്കിലാണ്.
തക്കാളി വിലകയറ്റം കൊണ്ട് ‘ജാക്ക്പോട്ട്’ അടിച്ച ഭാഗ്യവാനാണ് മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ തക്കാളി കൃഷി ചെയ്യുന്ന തുക്കാറാം ഭാഗോജി ഗായകര്‍ എന്ന കർഷകൻ. തന്റെ 18 ഏക്കര്‍ കൃഷിഭൂമിയില്‍ മകൻ ഈശ്വര്‍ ഗയാകറിന്റെയും മരുമകള്‍ സോണാലിയുടെയും സഹായത്തോടെ 12 ഏക്കറിലാണ് തുക്കാറാം തക്കാളി കൃഷി ചെയ്യുന്നത്. ഒരു മാസം കൊണ്ട് 13,000 പെട്ടി തക്കാളി വിറ്റ് തുക്കാറാം സമ്ബാദിച്ചത് 1.5 കോടിയിലേറെ രൂപ.

ഒരു പെട്ടി തക്കാളിയില്‍ നിന്ന് തുക്കാറാമിന് പ്രതിദിനം 2100 രൂപയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച ആകെ 900 ക്രേറ്റുകള്‍ വിറ്റ ഗയാക്കര്‍ ഒറ്റ ദിവസം കൊണ്ട് നേടിയത് 18 ലക്ഷം രൂപ.

 

Signature-ad

കഴിഞ്ഞ മാസം ഒരു പെട്ടിക്ക് ഗുണനിലവാരമനുസരിച്ച്‌ 2400 രൂപ വരെ ലഭിച്ചിരുന്നുവെന്നും നല്ല ഗുണനിലവാരമുള്ള തക്കാളിയാണ് കൃഷി ചെയ്യുന്നതെന്നും രാസവളങ്ങളെയും കീടനാശിനികളെയും കുറിച്ചുള്ള അറിവ് കൃഷിക്ക് സഹായകരമാണെന്നും തുക്കാറാം പറയുന്നു.

 

പൂനെ ജില്ലയിലെ ജുന്നാര്‍ പട്ടണത്തില്‍ തക്കാളി കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ കോടീശ്വരന്മാരായി മാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

Back to top button
error: