ന്യൂഡൽഹി:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാരെ പരിഗണിക്കേണ്ടതില്ലെന്ന് ബിജെപി.സ്മൃതി ഇറാനി ഉൾപ്പെടെയുള്ളവർക്ക് സീറ്റ് നിഷേധിച്ചതായാണ് വാർത്ത.
പടിഞ്ഞാറന്‍ യുപി, കിഴക്കന്‍ യുപിയില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചില കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള എം പിമാരെ മാറ്റാനാണ് പാര്‍ട്ടിയുടെ തീരുമാനം എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. പ്രായപരിധി 75 കടന്നവരും ജനങ്ങളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയാത്തവരും മണ്ഡലങ്ങളില്‍ കാര്യക്ഷമമല്ലാത്തവരുമാണ് ലിസ്റ്റിലുള്ളത് എന്നാണ് വിവരം.
പ്രതിപക്ഷ ഐക്യം, സഖ്യകക്ഷികളെ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത, എം പിമാര്‍ക്കെതിരായ വികാരംഎന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ സിറ്റിംഗ് എം പിമാരില്‍ നാലിലൊന്ന് പേര്‍ക്ക് ടിക്കറ്റ് നിഷേധിക്കുന്നതിന് കാരണമായി ബി ജെ പി പറയുന്നത്.2019 ല്‍ പ്രതിപക്ഷത്തെ ഉന്നത നേതാക്കളെ പരാജയപ്പെടുത്തിയവര്‍ വരെ ഈ ലിസ്റ്റില്‍ ഉണ്ട് എന്നാണ് വിവരം.
പ്രാദേശിക സാമൂഹിക ഘടകങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളേയും ആശ്രയിച്ചാണ് പുതിയ സ്ഥാനാര്‍ത്ഥികളെ ബിജെപി തിരഞ്ഞെടുക്കുക. എംപിമാരുടെ പ്രകടനം വിലയിരുത്താന്‍ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരില്‍ നിന്ന് ശേഖരിച്ച ഫീഡ്ബാക്കും പാര്‍ട്ടി പരിഗണിച്ചിട്ടുണ്ട്.