തൃശൂർ:മൂത്രം പരിശോധിക്കുന്നതിന് വേണ്ടി ശുചിമുറിയില്‍ പോയ യുവതി അവിടെ പ്രസവിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി ആശുപത്രിയില്‍ എത്തിയത്. വിദഗ്ധപരിശോധനയ്ക്കായി യുവതിയോട് മൂത്രം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് യുവതി ശുചിമുറിയില്‍ കയറിയത്. അവിടെവെച്ച് പ്രസവം നടക്കുകയായിരുന്നു.
ഗര്‍ഭിണിയാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് യുവതി പറയുന്നത്.ചാവക്കാടുള്ള മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോൾ അമ്മയും കുഞ്ഞും .നിലവില്‍ യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്.