KeralaNEWS

ഇസ്ലാം തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സിറായത്ത് യാത്ര ഒരുക്കി കെ എസ് ആര്‍ ടി സി

കേരളത്തിലെ പൗരാണികവും ചരിത്ര പ്രാധാന്യമുള്ളതുമായ ഇസ്ലാം തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സിറായത്ത് യാത്ര ഒരുക്കി കെ എസ് ആര്‍ ടി സി.

തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് രണ്ടുദിവസ സിറായത്ത് യാത്ര സംഘടിപ്പിക്കുന്നത്. പ്രധാന പള്ളികളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയുള്ള യാത്രയാണിത്.

ജൂലൈ 21, 22 വെള്ളി, ശനി ദിവസങ്ങളിലായി നടത്തുന്ന ദ്വിദിന യാത്ര വെള്ളിയാഴ്ച രാത്രി 11 മണിക്ക് വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നു പുറപ്പെടും. ശനിയാഴ്ച മലപ്പുറത്തെത്തി സന്ദര്‍ശിച്ച്‌ വൈകിട്ടോടെ തിരികെ മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Signature-ad

 

കൊടുങ്ങല്ലൂര്‍ ചേരമാൻ ജുമാ മസ്ജിദ്,മുനമ്ബം മഖാം,വെളിയംകോട് ഉമര്‍ ഖാളി മഖാം,പുത്തൻപള്ളി,പൊന്നാനി വലിയ പള്ളി,മമ്ബുറം പള്ളി, ബി പി അങ്ങാടി തുടങ്ങിയ പ്രധാന ദേവാലയങ്ങളും സ്ഥലങ്ങളും യാത്രയില്‍ സന്ദര്‍ശിക്കും. 1960 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും കെ എസ് ആര്‍ ടി സി വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ഫോണ്‍ നമ്ബര്‍- 94470 05995, 9846032840.

Back to top button
error: