IndiaNEWS

യമുന നദിയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍ ;പ്രദേശത്ത് നിരോധനാജ്ഞ

ന്യൂഡൽഹി:യമുന നദിയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍.നിലവിലെ ജലനിരപ്പ് അപകടനിലയായ 207 മീറ്ററിന് മുകളിലാണ്.ഇതിനുമുന്‍പ് 1978ലാണ് യമുന നദിയില്‍ ജലനിരപ്പ് 207 മീറ്റര്‍ കടന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി യമുനയിലെ ജലനിരപ്പില്‍ ദ്രുതഗതിയിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 205 മീറ്റര്‍ ആയിരുന്നെങ്കില്‍ തിങ്കളാഴ്ച 206 അടി കടന്നു.തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ജലനിരപ്പ് 207 മീറ്ററായി ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
നദിയിലെ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: