മംഗളൂരു: ദേവനൂര്‍ മഠാധിപതി ശിവപ്പ സ്വാമി(60) കാവേരി നദിയില്‍ ചാടി മരിച്ചു. മുടുകുതൊരെയില്‍ നിന്ന് നദിയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തലക്കാട് പൊലീസ് എത്തിയാണ് മൃതദേഹം കരക്കെടുത്തത്.രണ്ടു ദിവസമായി മഠാധിപതിയെ കാണാനില്ലെന്ന് ബന്ധപ്പെട്ടവര്‍ കവലണ്ടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വിട്ടുമാറാത്ത രോഗത്തെ തുടര്‍ന്ന് മനഃശാന്തി നഷ്ടമായ അവസ്ഥയിലായിരുന്നു സ്വാമി എന്നാണ് മഠം അധികൃതര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ചാമരാജ നഗര്‍ ജില്ലയില്‍ കൊല്ലെഗല്‍ താലൂക്കിലെ കളിയൂര്‍ സ്വദേശിയായ ശിവപ്പ സ്വാമി നാല് പതിറ്റാണ്ടായി മഠം അന്തേവാസിയാണ്.