ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലാണ് ലോകരാജ്യങ്ങള്‍. ഇപ്പോഴിതാ ഇന്ത്യയില്‍ കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഒന്നിലധികം വാക്‌സിനുകള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന്‍,ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന്‍ തുടങ്ങിയ വാക്സിനുകളാണ് പരിഗണയിലുള്ളത്.
സര്‍ക്കാരിനെ സംബന്ധിച്ച് മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് ത്വരിത ഗതിയില്‍ തന്നെ വാക്സിന്‍ ലഭ്യമാക്കുക എന്നതിനാണ് പ്രഥമിക പരിഗണന നല്‍കുന്നത്.