തിരുവനന്തപുരം: സംസ്ഥാനത്ത് വോഡഫോൺ ഐഡിയ സിമ്മുകൾ ഒന്നിന് പിറകെ ഒന്നായി കട്ടാകുന്നു.കണക്ഷൻ നഷ്ടപ്പെട്ടവരോട് 5ജിയിലേക്ക് മാറ്റുന്നതിന് വേണ്ടിയെന്നാണ് കമ്പനിയുടെ വിശദീകരണം.
ഉപയോക്താക്കളോട് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാനാണ് നിലവിൽ കമ്പനി അധികൃതർ നൽകുന്ന നിർദേശം.കഴിഞ്ഞ ഒരു വർഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ ആളുകളാണ് സംസ്ഥാനത്ത് വോഡഫോൺ ഐഡിയ കണക്ഷനുകൾ ഉപേക്ഷിച്ചത്.അതിന് പിന്നാലെയാണ് ഇപ്പോൾ കണക്ഷനുകൾ തനിയെ കട്ടാകുന്നത്.