ബംഗളൂരു:2 ടൺ തക്കാളിയുമായി പോയ വാഹനം ഹൈവേയിൽ വച്ച് അപഹരിച്ച് മോഷണ സംഘം കടന്നുകളഞ്ഞു.
ഡ്രൈവറെയും കര്‍ഷകനെയും മര്‍ദ്ദിച്ച ശേഷമായിരുന്നു മൂന്നംഗ സംഘം വാഹനവുമായി കടന്നുകളഞ്ഞത്.
ബംഗളൂരുവിലാണ് സംഭവം. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നിന്ന് കോലാര്‍ മാര്‍ക്കറ്റിലേക്ക് വില്‍പ്പനയ്ക്കായി കര്ഷകന് തക്കാളി കൊണ്ടുപോകുന്നതിനിടെയായിരുന്നു കവര്‍ച്ച.തക്കാളിയുമായി പോയ വാഹനത്തെ പിന്തുടര്‍ന്ന അക്രമി സംഘം വിജനമായ സ്ഥലത്ത് വച്ച് ഡ്രൈവറേയും ഒപ്പം പോയ കർഷകനെയും ആക്രമിച്ച് റോഡിൽ തള്ളിയ ശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ കുറിച്ചുള്ള വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.അടുത്തിടെയാണ് തക്കാളി വില കുതിച്ചുയര്‍ന്നത്. കര്‍ണാടകയില്‍ ഒരു കിലോഗ്രാം തക്കാളിക്ക് 120നും 150നും ഇടയിലാണ് വില.