IndiaNEWS

വന്ദേഭാരതില്‍ യാത്രചെയ്ത് സന്ദര്‍ശിക്കാവുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെട്ടാലോ..?

താഗത സംവിധാനത്തില്‍ മാത്രമല്ല വിനോദ സഞ്ചാരത്തിലും വൻ മാറ്റമാണ് വന്ദേഭാരതിന്റെ കടന്നുവരവോടുകൂടി സംഭവിച്ചത്. ഇത്തരത്തില്‍ വന്ദേഭാരതില്‍ യാത്രചെയ്ത് സന്ദര്‍ശിക്കാവുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെട്ടാലോ..?

ജോധ്പൂര്‍- സബര്‍മതി വന്ദേഭാരത് എക്‌സ്പ്രസ്

ആറര മണിക്കൂര്‍കൊണ്ട് 446 കിലോമീറ്റര്‍ ദൂരം ഓടുന്ന ട്രെയിനിന് മഹേശന, പലൻപൂര്‍, അബു റോഡ്, ഫാല്‍ന, പലി മര്‍വാര്‍ എന്നീടങ്ങളില്‍ സ്റ്റോപ്പുണ്ട്. രാജസ്ഥാനിനെയും, ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ നിങ്ങള്‍ക്ക് നല്ലൊരു യാത്ര പ്രദാനം ചെയ്യുന്നു.

Signature-ad

ഗൊരഖ്പൂര്‍- ലക്‌നൗ വന്ദേഭാരത് എക്‌സ്പ്രസ്

ഉത്തര്‍പ്രദേശിലെ നഗരങ്ങളായ ലക്‌നൗ-ഗൊരഖ്പുര്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ മിനി വന്ദേഭാരത്, പുണ്യപുരാതന തീര്‍ത്ഥാടന കേന്ദ്രങ്ങളായ അയോദ്ധ്യ രാമ ജന്മഭൂമി, ഗോരഖ്‌നാഥ് എന്നീ ക്ഷേത്ര വഴികളിലൂടെയും കടന്നുപോകുന്നു. 4 മണിക്കൂര്‍കൊണ്ടാണ് ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.

ഗുവാഹത്തി- ജല്‍പൈഗുരി വന്ദേഭാരത് എക്‌സ്പ്രസ്

ഗുവാഹത്തിയില്‍നിന്നും ജല്‍പൈഗുരിയിലേക്കുള്ള 411 കിലോമീറ്റര്‍ ദൂരം അഞ്ചരമണിക്കൂര്‍കൊണ്ട് ഈ വന്ദേഭാരത് എക്‌സ്പ്രസ് പിന്നിടും.
വടക്കുകിഴക്കൻ മേഖലയിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസാണിത്.

ഡെറാഡൂണ്‍- ഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനസ് വന്ദേഭാരത് എക്‌സ്പ്രസ്

4 മണിക്കൂര്‍ 45 മിനുട്ട് കൊണ്ട് 302 കിലോമീറ്റര്‍ ഓടുന്ന ഈ ട്രെയിൻ രാവിലെ 7 മണിയ്‌ക്ക് ഡെറാഡൂണില്‍ നിന്നും തിരിച്ച്‌ രാവിലെ 11:45 ന് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ എത്തുന്നു.

ന്യൂഡല്‍ഹി- ശ്രീ മാതാ വൈഷ്‌ണോ ദേവി കാത്ര വന്ദേഭാരത് എക്‌സ്പ്രസ്

ഡല്‍ഹിയില്‍ നിന്നും രാവിലെ 6 മണിയ്‌ക്ക് യാത്രപുറപ്പെടുന്ന ട്രെയിൻ കശ്മീരിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീ മാതാ വൈഷ്ണോ ദേവി കാത്രയില്‍ 8 മണിക്കൂര്‍കൊണ്ട് എത്തിച്ചേരുന്നു.

Back to top button
error: