കണ്ണൂർ: മട്ടന്നൂർ വിമാനത്താവളത്തില്‍ ടാക്സി കാറുകള്‍ക്കുള്ള പ്രവേശന നിരക്ക് കുറച്ചു.250 രൂപയില്‍ നിന്ന് 100 രൂപയായാണ് കുറച്ചത്.
വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനായി പ്രവേശിക്കുന്നതിനുള്ള ഫീസാണിത്. ജൂലായ് 11 മുതലാണ് കുറവ് നിലവില്‍ വരിക.
കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായി വരുന്ന ടാക്സി വാഹനങ്ങള്‍ക്കുമേല്‍ ചുമത്തിയ പ്രവേശന നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മോടോര്‍ തൊഴിലാളി ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ കിയാല്‍ എം ഡിയുമായി ചര്‍ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിയാല്‍ അനുകൂല തീരുമാനമെടുത്തത്.