CrimeNEWS

ഡല്‍ഹി ഐഐടിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു

ഡൽഹി: ഡൽഹി ഐഐടിയിൽ അവസാന വർഷ എഞ്ചിനീയറിങ് ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ 20 വയസുകാരൻ ആയുഷ് അഷ്നയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷം കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ബിടെക് അവസാന വർഷ പരീക്ഷയെഴുതിയ വിദ്യാർത്ഥിയാണ് ആയുഷ്.

മുറിയിൽ പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ആത്മഹത്യാ കുറിപ്പ് പോലുള്ളവയൊന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. വിദ്യാർത്ഥിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Signature-ad

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് രാംപൂരിൽ നിന്ന് കോട്ടയിലേക്ക് താമസം മാറിയ വിദ്യാർത്ഥി ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാം പരിശീലനത്തിനിടെയാണ് ജീവനൊടുക്കിയത്. സുഹൃത്തിനൊപ്പം കോട്ടയിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വിദ്യാർത്ഥി, സുഹൃത്ത് മറ്റൊരിടത്തായിരുന്ന സമയത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: