കാസർകോട്: പനി ബാധിച്ച് കാഞ്ഞങ്ങാട് മൂന്ന് വയസുകാരൻ മരിച്ചു.തൃശ്ശൂര്‍ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്.
പനിയെ തുടര്‍ന്ന് കാസർകോട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കുട്ടിയുമായി കുടുംബം കാഞ്ഞങ്ങാട്ടെ വാടക വീട്ടിലേക്ക് മടങ്ങിയിരുന്നു.എന്നാല്‍ വീട്ടില്‍ വെച്ച് വീണ്ടും പനി കൂടിയതോടെ കുട്ടിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു കണ്ണൂരിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.