പത്തനംതിട്ട:മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നാളെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് അവധി. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല.
മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണ്. സാങ്കേതിക സര്‍വകലാശാലയും കണ്ണൂര്‍ സര്‍വകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.