KeralaNEWS

രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കോട്ടയം: പാലായിൽ‍ വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം പയപ്പാര്‍ ഭാഗത്ത് വട്ടമറ്റത്തില്‍ വീട്ടില്‍ റോയി ജോര്‍ജ്ജ് (40) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പാലാ സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കടന്ന് പിടിച്ച്‌ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടികൂടുകയായിരുന്നു.

 

Signature-ad

തുടർന്ന് വീട്ടമ്മയുടെ പരാതിയിൽ  പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: