മലപ്പുറം:കഥോത്സവം പരിപാടിയില്‍ ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു.
വണ്ടൂര്‍ വനിത ഇസ്ലാമിക് കോളജ് മുൻ പ്രിൻസിപ്പലും അടക്കാകുണ്ട് ക്രസൻറ് ഹയര്‍ സെക്കൻഡറി മുൻ അധ്യാപകനുമായ ചോലശ്ശേരി ഫസലുദ്ദീൻ മാസ്റ്റര്‍ (63) ആണ് മരിച്ചത്.
ആമപ്പൊയില്‍ ജി.എല്‍.പി സ്കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്ക് കഥോത്സവം പരിപാടിയില്‍ ക്ലാസ് എടുക്കുന്നതിനിടയിലായിരുന്നു സംഭവം.
ഭാര്യ: റസിയ (പ്രധാനാധ്യാപിക ജി.എല്‍.പി.എസ് അടക്കാകുണ്ട്). മക്കള്‍: ഡോ. ഇര്‍ഫാന, ഡോ. ആഷിഖ, ഹിബ ഫഹ്മി, ഫാത്തിമ ഹെന്ന. മരുമക്കള്‍: അനീസ്, സലാഹ്, അമീൻ നവാസ്.