KeralaNEWS

തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക;കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങൾ

തിരുവനന്തപുരം:കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങൾ.തൊഴില്‍ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കില്‍ കേരളത്തിന്റെ ശരാശരി 62.26. കേന്ദ്ര സര്‍ക്കാര്‍ തളര്‍ത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്‍റെ മാറ്റു കൂട്ടുന്നു.
തൊഴില്‍ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങള്‍ക്ക് തൊഴില്‍ അനുവദിക്കാൻ സാധിക്കുകയും അതില്‍ 15,51,272 കുടുംബങ്ങള്‍ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനും സാധിച്ചു. ആകെ സൃഷ്ടിക്കാൻ സാധിച്ച തൊഴില്‍ ദിനങ്ങളുടെ 89.82 ശതമാനമാണിത്.
അതേസമയം തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ക്കുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നേരത്തെ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സമ്ബൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.

Back to top button
error: