തൃശൂര്‍: കൂട്ടുകാരൊടൊപ്പം കുളത്തില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.
കൊടുങ്ങല്ലൂര്‍ പനങ്ങാട് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ തിരുവള്ളൂര്‍ കാര്യേഴത്ത് സുജിന്ദ്രന്റെ മകൻ ജിസുൻ (17) ആണ് മരിച്ചത്.
മറ്റ് നാല് കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ നാട്ടുകാരാണ് ആദ്യം തിരച്ചിലിനറങ്ങിയത്.വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും അഴീക്കോട് കടലോര ജാഗ്രത സമിതിയിലെ അംഗങ്ങളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ് മാര്‍ട്ടത്തിനായി മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.