കോട്ടയം: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജൂലൈ ഏഴ് രാവിലെ 9.30 ന് ജോസ് കെ. മാണി എം.പി. നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച സംസ്ഥാന പുരസ്കാര ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആദരിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കടപ്ലാമറ്റം), ബിൻസി സിറിയക്ക്(കാണക്കാരി), മിനി മത്തായി (കുറവിലങ്ങാട്), കോമളവല്ലി രവീന്ദ്രൻ (മാഞ്ഞൂർ ), ബെൽജി ഇമ്മാനുവേൽ (മരങ്ങാട്ടുപ്പള്ളി), ഷൈനി സന്തോഷ്(രാമപുരം), കെ.എം. തങ്കച്ചൻ (ഉഴവൂർ), സജേഷ് ശശി (വെളിയന്നൂർ), ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.എം. മാത്യു, ജോസ് പുത്തൻ കാല, ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷരായ പി.സി.കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ. രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബൈജു ജോൺ, രാജു ജോൺ, സ്മിതാ അലക്സ്, ജീന സിറിയക്, സിൻസി മാത്യു, ആശാമോൾ ജോബി, ലൂക്കോസ് മാക്കീൽ, ആൻസി മാത്യു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ടി. ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. മണികണ്ഠൻ എന്നിവർ പങ്കെടുക്കും. 34 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയം നിർമിച്ചത്.