കൊച്ചി:കനത്ത മഴയിലും കൊച്ചി നഗരത്തില്‍ മുൻവര്‍ഷങ്ങളിലെപ്പോലെ വെള്ളക്കെട്ടില്ലാത്തതില്‍ സംതൃപ്‌തി പ്രകടിപ്പിച്ച് ഹൈക്കോടതി.
വെള്ളക്കെട്ട് ഒഴിവാക്കാൻ കോര്‍പറേഷൻ കാര്യമായ ഇടപെടല്‍ നടത്തിയെന്നും അഭിനന്ദനം അർഹിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കോർപ്പറേഷനെ അഭിനന്ദിച്ചത്.
ഇക്കുറി വെള്ളക്കെട്ട് താരതമ്യേന കുറഞ്ഞതായും എംജി റോഡില്‍ അടക്കം വെള്ളക്കെട്ടില്ലെന്നത് ആശ്വാസം നല്‍കുന്നതായും കോടതി പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാൻ കോര്‍പറേഷനും കളക്ടര്‍ അധ്യക്ഷനായ സമിതിയും ഇടപെടല്‍ നടത്തിയെന്നും കോടതി വിലയിരുത്തി.
കാന തുറക്കാതെ വൃത്തിയാക്കുന്ന സക്‌ഷൻ കം ജറ്റിങ് മെഷീൻ ഫലപ്രദമാണ്. ചെറിയ തോതില്‍ വെള്ളക്കെട്ടുള്ള കെഎസ്‌ആര്‍ടിസി സ്‌റ്റാൻഡ്, കലാഭവൻ റോഡ് അടക്കമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കോടതി നിര്‍ദേശിച്ചു.