KeralaNEWS

മണിമലയാർ കരകവിഞ്ഞു; നിരവധി വീടുകൾ വെള്ളത്തിനടിയിൽ

മല്ലപ്പള്ളി:കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി.
മണിമലയാറില്‍ ജലനിരപ്പ് അപകടകരമായ നിരപ്പിലേക്ക് ഉയര്‍ന്നതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ 17, 18 വാര്‍ഡുകളില്‍ നൂറിലധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്കും മറ്റും മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. മല്ലപ്പള്ളി സെയ്ന്റ് മേരീസ്, സി.എം.എസ്. വെണ്ണിക്കുളം എസ്.ബി. സ്‌കൂളുകളില്‍ ക്യാമ്ബുകള്‍ തുറന്നതായി റവന്യൂവകുപ്പ് അധികൃതര്‍ അറിയിച്ചു.
മണിമലയാറ്റിലെ ജലനിരപ്പ് അപകടനിലയില്‍നിന്ന് 1.6 മീറ്റര്‍ ഉയര്‍ന്നിട്ടുണ്ട്. കല്ലൂപ്പാറ നിരീക്ഷണ കേന്ദ്രത്തില്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതിന് രേഖപ്പെടുത്തിയ അളവ് 7.60 മീറ്ററാണ്. ആറ് മീറ്ററാണ് അപകടസൂചന നല്‍കാറുള്ള ഉയരം.

Back to top button
error: