LIFEMovie

വിജയതിടമ്പേറിവന്ന മാരാർക്ക് ജന്മനാട്ടിൽ വൻവരവേൽപ്പ്! ആവേശത്തിൽ ആറാടി ആരാധകരും നാട്ടുകാരും

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നർ അഖിൽ മാരാർക്ക് ​ഗംഭീര വരവേൽപ് നൽകി ജന്മനാട്. കൊല്ലം കൊട്ടാരക്കരയിൽ എത്തിയ മാരാരെ കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അഖിൽ സഞ്ചരിച്ച കാറിന് പിന്നാലെ ഓടുന്ന ആരാധകരുടെയും നാട്ടുകാരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തന്റെ നാട്ടുകാരെ കാറിന് മുകളിൽ കപ്പുമായി കയറി നിന്ന് അഭിസംബോധന ചെയ്യുന്ന അഖിലിനെയും വീഡിയോയിൽ കാണാം.

ഇന്ന് രാവിലെ 11 മണിയോടെ ആണ് അഖിൽ മാരാർ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. അവിടെയും വലിയ ആരാധക കൂട്ടം ആണ് അഖിലിനെ കാണാൻ തടിച്ച് കൂടിയത്. ശേഷം നേരെ നടൻ ജോജു ജോർജിനെ കാണാൻ വേണ്ടിയാണ് മാരാർ പോയത്. ഒരു സിനിമയുടെ കാര്യം സംസാരിക്കാൻ വന്നതാണെന്നും ജോജു അഞ്ചാം തീയതി യുകെയിലേക്ക് പോകുമെന്നും അഖിൽ അവിടെയെത്തിയ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

Signature-ad

താൻ ബിഗ് ബോസിലേക്ക് പോകണമെന്ന് പ്രചോദിപ്പിച്ചവരിൽ പ്രധാനി ജോജു ആയിരുന്നെന്ന് അഖിൽ പലപ്പോഴും ബിഗ് ബോസ് വീട്ടിൽ വച്ച് പറയുമായിരുന്നു. അഖിലിൻറെ ആദ്യ സംവിധാന സംരംഭം ആയ ഒരു താത്വിക അവലോകനത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ജോജു ആയിരുന്നു.

അതേസമയം, ജൂലൈ രണ്ട് ഞായറാഴ്ചാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൻറെ ഫിനാലെ നടന്നത്. ശോഭ, ജുനൈസ്, റെനീഷ, ഷിജു അഖിൽ മാരാർ എന്നിവരായിരുന്നു ടോപ് ഫൈവിൽ ഉണ്ടായിരുന്നത്. ഇതിൽ ഷിജു അഞ്ചാം സ്ഥാനം നേടിയപ്പോൾ ശോഭ നാലാം സ്ഥാനം നേടി. അഖിൽ വിന്നറായപ്പോൾ റെനീഷ ഫസ്റ്റ് റണ്ണറപ്പും ജുനൈസ് സെക്കൻഡ് റണ്ണറപ്പും ആവുകയായിരുന്നു.

Back to top button
error: