KeralaNEWS

കുടുംബശ്രീ ഗ്രൂപ്പുകളുടെ പേരില്‍ വ്യാജ രേഖകള്‍ നിർമ്മിച്ച് കോടികൾ തട്ടിയ രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കൊച്ചി:കുടുംബശ്രീ ഗ്രൂപ്പുകളുടെ പേരില്‍ വ്യാജ രേഖകള്‍ നിർമ്മിച്ച് കോടികൾ തട്ടിയ രണ്ടു സ്ത്രീകൾ അറസ്റ്റിൽ.

പള്ളുരുത്തി എസ്.ഡി.പി.വൈ റോഡില്‍ കളത്തില്‍ പറമ്ബില്‍ ദീപ (41), നമ്ബ്യാപുരം തായ്ക്കാട്ട് പറമ്ബില്‍ നിഷ (41) എന്നിവരാണ് പിടിയിലായത്.

മൈക്രോ ഫിനാൻസ് വായ്പക്കായി ശേഖരിച്ച രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.നിരവധി വീട്ടമ്മമാരാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നാണ് അറിയുന്നത്. വായ്പ തട്ടിപ്പില്‍ ബാങ്ക് അധികൃതര്‍ക്കും പങ്കുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Signature-ad

കൊച്ചി നഗരസഭ 13, 20 ഡിവിഷനുകളിലെ കൗണ്‍സിലര്‍മാരായ വി.എ ശ്രീജിത്ത്, പി.എസ്. വിജു എന്നിവര്‍ കൊച്ചി സിറ്റി കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ മട്ടാഞ്ചേരി അസി. കമീഷണര്‍ കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Back to top button
error: