IndiaNEWS

തക്കാളി റേഷനായി നൽകാൻ തമിഴ്നാട്

ചെന്നൈ: തക്കാളി വില വര്‍ധനവിനെ പ്രതിരോധിക്കാനായി റേഷൻ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍.

കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും റേഷൻ കടയില്‍ നിന്ന് തക്കാളി ലഭിക്കുക. വിപണിയില്‍ കിലോയ്ക്ക് 160 രൂപയാണ് തക്കാളിക്ക് വില.

 

Signature-ad

അതേസമയം പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്ന് ഭക്ഷ്യ സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി പെരിയകറുപ്പൻ വ്യക്തമാക്കി. നിലവില്‍ പച്ചക്കറികള്‍ കുറഞ്ഞ വിലയില്‍ റേഷൻ കട വഴി വിതരണം ചെയ്യുന്നുണ്ട്. നാല് ദിവസത്തിനുള്ള തക്കാളി വല കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Back to top button
error: