KeralaNEWS

ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ കെ.കൃഷ്ണകുമാര്‍ പ്രസംഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ അഡ്വ.കെ.കൃഷ്ണകുമാര്‍ (60) അന്തരിച്ചു. ആധ്യാത്മിക പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ശ്രീകല. മക്കള്‍: പി.ബാലശങ്കര്‍, അഡ്വ.നന്ദഗോപാല്‍. ആര്‍എസ്എസിലും ബിജെപിയിലും നേതൃപദവികള്‍ വഹിച്ചിരുന്ന അദ്ദേഹം 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

ഒറ്റപ്പാലം നഗരസഭയില്‍ 2010-15 കാലത്തും കൗണ്‍സിലറായിരുന്നു. ഒറ്റപ്പാലം മനയ്ക്കമ്പാട്ട് കമ്മള്ളി കണ്ണഞ്ചേരി കുടുംബാംഗമാണ്. നഗരസഭയില്‍ പാലാട്ട് റോഡ് വാര്‍ഡിന്റെ പ്രതിനിധിയാണ്. ആര്‍എസ്എസ് താലൂക്ക് സംഘചാലക്, വാഹക്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ പദവികളും ഒറ്റപ്പാലം ഗണേശ സേവാ സമിതി താലൂക്ക് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുന്ന കാലത്ത് ഭാരതീയ വിചാര കേന്ദ്രം സ്ഥാപകന്‍ പി.പരമേശ്വരനോടൊപ്പവും പ്രവര്‍ത്തിച്ചിരുന്നു.

Back to top button
error: