KeralaNEWS

ചികിത്സയ്ക്കിടെ നായുടെ കടിയേറ്റ് ബോധക്ഷയം; വെറ്ററിനറി ഡോക്ടറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: ചികിത്സയ്ക്കിടെ വെറ്റിനറി ഡോക്ടറെ നായകടിച്ചു. കണ്ണൂര്‍ ജില്ലാ മൃഗാസ്പത്രിയിലെ ഡോ. ഷെറിന്‍ ബി സാരംഗിനാണ് വളര്‍ത്തുനായയുടെ കടിയേറ്റത്. ചികിത്സക്കായി എത്തിച്ച വളര്‍ത്തു നായയാണ് ഡോക്ടറെ കടിച്ചത്. ഇന്നലെ ഉച്ചയോടെ ജില്ലാ മൃഗാസ്പത്രി ഒ പിയിലാണ് സംഭവം. ചെവി പരിശോധനക്കായി എത്തിച്ച ലാബര്‍ ഡോഗ് ഇനത്തില്‍പ്പെട്ട നായയാണ് കടിച്ചത്.

നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഡോക്ടറുടെ ബി.പി കുറയുകയും ബോധക്ഷയം അനുഭവപ്പെടുകയും ചെയ്തതു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പെടുത്ത ശേഷം ഡോക്ടറുടെ മുറിവുകള്‍ തുന്നിക്കെട്ടി. ഒരു മണിക്കൂറിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.

Back to top button
error: