തിരുവനന്തപുരം:നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശിനി സോനയാണ് ഭർത്താവ് വിപിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സോനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പതിനഞ്ചു ദിവസം മുന്‍പായിരുന്നു സോനയും വിപിനും വിവാഹിതരായത്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. വിപിന്‍ ഓട്ടോ ഡ്രൈവറാണ്. അസ്വഭാവിക മരണത്തിന് കാട്ടാക്കട പോലീസ് കേസെടുത്തു.