KeralaNEWS

വന്ദേഭാരത് ഉൾപ്പെടെ തിരുവനന്തപുരത്ത് നിന്നും ഇന്ന് പുറപ്പെട്ട ട്രെയിനുകളെല്ലാം വൈകിയോടുന്നു

തിരുവനന്തപുരം:വന്ദേഭാരത് ഉൾപ്പെടെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിനുകളെല്ലാം വൈകിയോടുന്നു.വന്ദേഭാരത് ഒരു മണിക്കൂർ വൈകിയാണ് ഓടുന്നത്.
റെയില്‍വേ പാളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവിധ ട്രെയിനുകള്‍ വൈകിയത്.മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ വന്ദേഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ഒട്ടുമിക്ക ട്രെയിനുകളും വൈകി.

ചിറയിന്‍കീഴ് സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ നിര്‍ത്തിയിട്ട വന്ദേഭാരത്, രാവിലെ ആറേമുക്കാലോടെയാണ് യാത്ര തുടര്‍ന്നത്. വേണാട്, ജനശതാബ്ദി, പരശുറാം ഉള്‍പെടെയുള്ള ട്രെയിനുകളും വൈകി. പെരുങ്ങുഴി റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകോ പൈലറ്റ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

 

Signature-ad

തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹം മാറ്റിയതിന് പിന്നാലെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട സമ്ബര്‍ക്ക് ക്രാന്തി ട്രെയിനിടിച്ചാണ് സ്ത്രീ മരിച്ചതെന്നാണ് വിവരം.

Back to top button
error: