LIFEMovie

ബിഗ് ബോസ് കിരീട വിജയിയേക്കാള്‍ പ്രേക്ഷകരെയും സഹമത്സരാര്‍ഥികളെയും ഒരുപോലെ ഞെട്ടിച്ചത് രണ്ടാം സ്ഥാനം! റെനീഷ റഹ്‍മാന് സീരിയല്‍ പ്രേക്ഷകരുടെ വോട്ടിംഗില്‍ നിര്‍ണ്ണായകമായി

ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെയിൽ കിരീടം പ്രഖ്യാപിച്ചപ്പോൾ കിരീട വിജയിയേക്കാൾ പ്രേക്ഷകരെയും സഹമത്സരാർഥികളെയും ഒരുപോലെ ഞെട്ടിച്ചത് രണ്ടാം സ്ഥാനം. കരുത്തരായ മത്സരാർഥികളായ ശോഭ വിശ്വനാഥും ജുനൈസ് വി പിയുമൊക്കെ ഉണ്ടായിരുന്ന ടോപ്പ് 5 ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് റെനീഷ റഹ്‍മാൻ ആണ്. അഖിൽ കിരീടം നേടുമെന്ന് ഭൂരിഭാഗവും പ്രവചിച്ചിരുന്ന ഫിനാലെയിൽ രണ്ടാം സ്ഥാനം നേടുമെന്ന് ഏറ്റവുമധികം പ്രവചിക്കപ്പെട്ടിരുന്നത് ശോഭ വിശ്വനാഥ് ആണ്. ടോപ്പ് 2 ൽ താൻ ഉറപ്പായും എത്തുമെന്ന് ശോഭയും പ്രതീക്ഷിച്ചിരുന്നുവെന്ന് മാത്രമല്ല, ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു.

ഷിജു കഴിഞ്ഞാൽ പ്രേക്ഷകർക്ക് പരിചയമുള്ള മത്സരാർഥികളിൽ പ്രധാനി ആയിരുന്നു റെനീഷ റഹ്‍മാൻ. റെനീഷയുടെ രണ്ടാം സ്ഥാനത്തിൽ സീരിയൽ പ്രേക്ഷകരുടെ വോട്ടിംഗിൽ നിർണ്ണായക സ്ഥാനമുണ്ട്. ബിഗ് ബോസിലേക്ക് എത്തിയപ്പോൾ ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ എപ്പോഴും 100 ശതമാനം കൊടുത്തിരുന്ന റെനീഷ പക്ഷേ അവിടെ ഉണ്ടായിവന്ന സൌഹൃദങ്ങളുടെ പേരിൽ ചിലപ്പോഴൊക്കെ പ്രശ്നങ്ങളിലും പെട്ടു.

Signature-ad

സെറീന- അഞ്ജൂസ് റോഷ് എന്നിവർക്കൊപ്പമുള്ള സൌഹൃദ ത്രയത്തിലാണ് പ്രേക്ഷകർ റെനീഷയെ ആദ്യം കണ്ടത്. എന്നാൽ അഞ്ജൂസിനൊപ്പമുള്ള സൌഹൃദത്തിൽ പലപ്പോഴും ആശയക്കുഴപ്പത്തിൽ പെടുന്ന റെനീഷയെയും അവർ കണ്ടു. അഞ്ജൂസ് പുറത്തായതിന് ശേഷം പിന്നീടിങ്ങോട്ട് സെറീനയുമായുള്ള റെനീഷയുടെ ബന്ധത്തിലും വിള്ളൽ വീണു. നിലപാടുകൾ സംബന്ധിച്ചുള്ള ചർച്ചകളിൽ പലപ്പോഴും യാഥാസ്ഥിതിക പക്ഷത്ത് നിലകൊണ്ട റെനീഷ പക്ഷേ അവ തുറന്ന് പറയാൻ ഭയപ്പെട്ടില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആരുടെ മുഖത്തും നോക്കി ഉറച്ച ശബ്ദത്തിൽ പറയാനുള്ള ആർജ്ജവം റെനീഷയെ മറ്റ് പലരിൽ നിന്നും വേറിട്ട് നിർത്തി.

Back to top button
error: