ന്യൂഡല്‍ഹി: ജൂലൈ 2 അന്താരാഷ്‌ട്ര ബിരിയാണിദിനമാണ്.ഇതിനോടനുബന്ധിച്ച് പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യാക്കാരുടെ ഇഷ്ട ആഹാരവും ബിരിയാണിയാണെന്നാണ്.
കഴിഞ്ഞ 12 മാസത്തിനിടെ 7.6 കോടി ബിരിയാണി ഓര്‍ഡറുകള്‍ ഇന്ത്യക്കാര്‍ നല്‍കിയതായി സ്വിഗ്ഗി വെളിപ്പെടുത്തി. 2023 ജനുവരി മുതല്‍ 2023 ജൂണ്‍ 15 വരെയുള്ള ഓര്‍ഡറുകളിൽ 8.26 ശതമാനം വളര്‍ച്ചയുണ്ടായതായി കമ്ബനി പറയുന്നു. ഇന്ത്യയില്‍ ആകമാനം ബിരിയാണി വില്‍ക്കുന്ന 2.6 ലക്ഷം റെസ്റ്റോറന്റുകളും 28000-ഓളം മറ്റു റെസ്റ്റോറന്റുകളുമാണ് ഉള്ളത്.
ഇന്ത്യയില്‍ ഒരു മിനിട്ടില്‍ 219 ഓഡറുകള്‍ വരെ ഉണ്ടാകാറുണ്ടെന്നും സ്വിഗ്ഗി പറയുന്നു.