ന്യൂഡല്‍ഹി: പൊതുനിരത്തില്‍ അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രവും ദര്‍ഗയും പൊളിച്ചുമാറ്റി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്. ഭജന്‍പുരയിലെ ഹനുമാന് ക്ഷേത്രവും ദര്‍ഗയുമാണ് പൊളിച്ചുമാറ്റിയത്. കനത്ത പോലീസ് സുരക്ഷയിലാണ് പൊളിച്ചു മാറ്റല്‍ നടപടികള്‍ നടത്തിയത്.
#WATCH | An anti-encroachment drive is being carried out by the PWD in Delhi's Bhajanpura area to remove a Hanuman temple and Mazar
(Drone visuals source: Delhi Police) pic.twitter.com/3j95PD7Sut
— ANI (@ANI) July 2, 2023
പൊതുനിരത്ത് കയ്യേറിയാണ് ഇവര്‍ ക്ഷേത്രവും ദര്‍ഗയും നിര്‍മ്മിച്ചതെന്ന് പിഡബ്ല്യുഡി വകുപ്പ് വ്യക്തമാക്കി.
ഇവ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും, നിര്‍മ്മിച്ചവര്‍ നടപടി സ്വീകരിച്ചില്ലെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.