CrimeNEWS

അച്ഛന്റെ അവിഹിതബന്ധത്തില്‍ എതിര്‍പ്പ്; സ്ത്രീയുടെ സഹോദരങ്ങളെ കൂട്ടുപിടിച്ച് പിതാവിനെ കൊന്ന് മകന്‍

ശ്രീനഗര്‍: അവിഹിതബന്ധം സംബന്ധിച്ച തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തി മകന്‍. പിതാവ് ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ രണ്ടു സഹോദരങ്ങളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. ജമ്മു കശ്മീരിലെ റിയാസി സ്വദേശി പരംജീത് സിങ് ആണ് മരിച്ചത്. പരംജീതിന്റെ മകന്‍ വികാസ് താക്കൂറടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പരംജീതിനെ കാണാനില്ലെന്ന് മാര്‍ച്ചില്‍ കുടുംബം പരാതി നല്‍കിയിരുന്നു. മൂന്നു മാസം പോലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം സെര്‍ല ഭാഗ മേഖലയില്‍ ഒരു അസ്ഥികൂടം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഇതു പരംജീത് സിങ്ങിന്റേതാണെന്ന് കണ്ടെത്തി. പിതാവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് വികാസ് ഠാക്കൂര്‍ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു.

Signature-ad

മറ്റൊരു സ്ത്രീയുമായി ബന്ധുമുണ്ടായിരുന്ന പരംജീത് സിങ്, ഏറെക്കാലമായി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു. ഇതില്‍ വൈരാഗ്യം തോന്നിയ വികാസ്, അച്ഛനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. പിതാവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെടാന്‍ അമ്മാവനോട് പറയുകയും കള്ളക്കഥകള്‍ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തു.

ലൊക്കേഷന്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ പിതാവിന്റെ മൊബൈല്‍ ഫോണും പ്രതി നശിപ്പിച്ചതായി പോലീസ് വെളിപ്പെടുത്തി. പരംജീത് ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ സഹോദരങ്ങളുടെ സഹായത്തോടെയാണ് മൃതദേഹം വനമേഖലയില്‍ ഉപേക്ഷിച്ചത്. ഇവരെയും അറസ്റ്റ് ചെയ്‌തെന്നും രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു.

Back to top button
error: