IndiaNEWS

ഇന്ത്യൻ മുസ്‌ലിംകള്‍ ഭീതിയിലെന്ന് ഫ്രാൻസ് റിപ്പോർട്ട്

പാരീസ്:ഇന്ത്യൻ മുസ്‌ലിംകള്‍ ഭീതിയിലെന്ന് ഫ്രാൻസ് റിപ്പോർട്ട്.ഫ്രാൻസ് 24 എന്ന വാർത്താമാധ്യമമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഹിന്ദുത്വ വാദികള്‍ ദേശീയതയുടെ മറവില്‍ സസ്യാഹാര രീതി നിര്‍ബന്ധിക്കുകയാണെന്നും അറവുമാടുകളുടെ വില്‍പ്പനയും നീക്കവും തടയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തൽഫലമായി ഈ പ്രാവശ്യത്തെ ബലി പെരുന്നാള്‍ ഭയത്തോടെയാണ്  ഇന്ത്യൻ മുസ്‌ലിംകള്‍ ആഘോഷിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
 നാല്‍ക്കാലികളെ വാഹനത്തില്‍ കൊണ്ടുപോകവേ നിരവധി മുസ്‌ലിംകൾ കൊല്ലപ്പെട്ടതും ഗുര്‍ഗാവില്‍ ജുമുഅ നമസ്‌കാരങ്ങള്‍ തടയപ്പെട്ടതുമെല്ലാം റിപ്പോർട്ടിൽ എടുത്തു പറയുന്നു.
2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ മുസ്‌ലിംകള്‍ വിവേചനം അനുഭവിക്കുകയാണെന്നും 2024 തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ഇന്ത്യയിൽ വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നേരത്തെ ലവ് ജിഹാദിലൂടെ ഇന്ത്യൻ മുസ്‌ലിംകള്‍ക്കെതിരെ സൃഷ്ടിക്കപ്പെടുന്ന വിദ്വേഷത്തിനെ കുറിച്ചും ഫ്രാൻസ് 24 റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട്. വസ്തുതകളുടെ അടിസ്ഥാനമില്ലാതെ പ്രചരിപ്പിക്കപ്പെട്ട ലവ് ജിഹാദില്‍ പ്രഗ്യാ സിംഗ് താക്കൂറിന്റെ പ്രകോപന പ്രസംഗവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Back to top button
error: