തൃശൂർ:സംസ്ഥാനത്ത് ഇന്നും പനി മരണം. തൃശൂരിൽ രണ്ട് സ്ത്രീകള്‍ പനിബാധിച്ച് മരിച്ചു.
കുര്യച്ചിറ സ്വദേശി അനീഷ സുനില്‍ (34), നാട്ടികയില്‍ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്.
പനിബാധിതരുടെ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ തന്നെയാണ് ദിനം പ്രതി പുറത്ത് വരുന്നത്. ഇന്നലെ പനി ബാധിച്ചത് 12,965 പേര്‍ക്കാണ്. ഇതില്‍, 96 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍.
മലപ്പുറത്ത് കഴിഞ്ഞ ദിവസം അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ 70 കാരനും 44 വയസുളള മകനുമാണ് മരിച്ചത്.
അതേസമയം തിരുവനന്തപുരത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കല്ലറ പാങ്കാട് ആര്‍ബി വില്ലയില്‍ കിരണ്‍ ബാബു (26) മരിച്ചു.ഡെങ്കിപ്പനി ബാധിച്ചായിരുന്നു മരണം.