എരുമേലി:ശബരിമല ഗ്രീൻഫീല്‍ഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാതപഠനം നടത്തിയ ഏജൻസി വെള്ളിയാഴ്ച വൈകിട്ട് കലക്ടര്‍ക്ക് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. ഇവര്‍ കരട് റിപ്പോര്‍ട്ട് മുമ്ബേ പ്രസിദ്ധീകരിച്ചിരുന്നു.
തുടര്‍ന്ന് മണിമല, എരുമേലി തെക്ക് വില്ലേജുകളില്‍ പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്ചയിച്ച സ്ഥലത്തിന്റെ ഉടമകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അഭിപ്രായം തേടി രണ്ട് ഹിയറിങ് നടത്തി. ഇവിടെ ഉയര്‍ന്ന അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.