KeralaNEWS

പത്തനംതിട്ടയിൽ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട:ഇലന്തൂരില്‍ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.തിരുവല്ല മഞ്ചാടിയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഇലന്തൂര്‍ എട്ടാം വാര്‍ഡില്‍ സ്വകാര്യവ്യക്തിയുടെ പറമ്ബിലാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇലന്തൂരിലെ മണ്ണും ഭാഗം, ഇലന്തൂര്‍ വെസ്റ്റ്, ഇലന്തൂര്‍ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്കാണ് കടിയേറ്റത്.

 

ഇലന്തൂര്‍ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗിരിജ നെടുമ്ബുറത്ത്, ഉണ്ണികൃഷ്ണൻ നെടുമ്ബുറത്ത്, ഇലന്തൂര്‍ ചന്തയില്‍ കട നടത്തുന്ന സി.എം. തോമസ് തലപ്പായില്‍, ഇലന്തൂര്‍ ചന്തയില്‍ തയ്യല്‍ കട നടത്തുന്ന ഓമന പൂവത്തൂര്‍ അടിമുറിയില്‍, ജലജാ ശ്രീപുണ്യം, ഇലന്തൂര്‍ നഴ്സിങ്‌ കോളേജ് വിദ്യാര്‍ഥി അമല്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച നായയുടെ കടിയേറ്റത്.

നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തില്‍ തിരുവല്ല മഞ്ഞാടിയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെത്തിച്ചാണ് പരിശോധന നടത്തിയത്.

Back to top button
error: