
പത്തനംതിട്ട:ജൂൺ പിന്നിടുമ്പോൾ കാലവർഷമഴയിൽ 60 ശതമാനത്തിന്റെ കുറവ്.
ജൂണ്‍ ഒന്ന് മുതല്‍ മുപ്പത് വരെ 64.83 സെ.മീ.മഴ ശരാശരി ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 26.03 സെ.മീറ്ററാണ്. ജൂണില്‍ ശരാശരി മഴ കിട്ടിയത് രണ്ട് ദിവസം മാത്രം. ജൂണ്‍ 7, 27 തിയതികളില്‍.ഏറ്റവും കുറവ് മഴ വയനാടാണ്. 78 ശതമാനം.
കാലവര്‍ഷത്തില്‍ ആകെ പെയ്യുന്ന മഴയുടെ 63% മഴയും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ലഭിക്കേണ്ടത്. ജൂണ്‍ ആദ്യവാരം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതും പിന്നാലെ ഇത് ബിപോര്‍ജോയി ചുഴലിക്കാറ്റായി മാറിയതുമാണ് മഴക്കുറവിന് കാരണമായതെന്നാണ് കരുതുന്നത്.
ഇനി ജൂലൈയിലും കാര്യമായ മഴ കിട്ടിയില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധിയടക്കം കേരളത്തിൽ സംജാതമാകും.ഇടുക്കിയിലുൾപ്പടെ കെഎസ്ഇബിയുടെ ജലസംഭരണികളിൽ നിലവിൽ വെള്ളം കുറവാണുള്ളത്.






