മലപ്പുറം:ഒരു വീട്ടില്‍ തന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് എലിപ്പനി മരണങ്ങൾ.
പൊന്നാനി മുനിസിപ്പാലിറ്റി പ്രദേശത്തെ 70 വയസുകാരനും, മകന്‍ 44 വയസുള്ള ആളും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആണ് എലിപ്പനി മൂലം മരണമടഞ്ഞത്.കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തികള്‍ ആയിരുന്നു ഇവര്‍.
മൃഗങ്ങളെ പരിപാലിക്കുന്നവര്‍ , കാര്ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ , മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരന്‍ സാധ്യത ഉള്ള ജോലികള്‍ ചെയ്യന്നവര്‍ ഒക്കെ എലിപ്പനി ബാധിക്കുവാന്‍ കൂടുതല്‍ സാധ്യത ഉള്ളവരാകയാല്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും , പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇത്തരം ജോലിക്കാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്‌സിസൈക്ലിന്‍ കഴിക്കുക വഴി എലിപ്പനി തടയാവുന്നതാണ് .ശരീരത്തില്‍ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവര്‍ പാദം വിണ്ടുകീറിയവര്‍ ഏറെനേരം വെള്ളത്തില്‍ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവര്‍ തുടങ്ങിയവരില്‍ എലിപ്പനിക്ക് കാരണമാകുന്ന ലെപ്‌റ്റോസ്‌പൈറ എന്ന രോഗാണുവിന് പ്രവേശിക്കാന്‍ എളുപ്പമാണ്.
എലിപ്പനിയുടെ ലക്ഷണങ്ങള്‍ കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, കണ്ണിന് ചുവപ്പ് അല്ലെങ്കില്‍ മഞ്ഞനിറം, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം കാണപ്പെടുക എന്നീ ലക്ഷണങ്ങളാണ്.ഇവ കണ്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുകയോ ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കുകയോ ചെയ്യേണ്ടതാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിലെ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും കൃത്യമായി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായ വിദഗ്ധ ചികിത്സ സ്വീകരിക്കുന്നതിനും എല്ലാവരും ബോധവാന്മാരാകണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മപ്പെടുത്തി.