കോട്ടയം:എറണാകുളം-വേളാങ്കണ്ണി പ്രതിവാര തീവണ്ടിയുടെ സര്‍വീസ് ഓഗസ്റ്റ് അഞ്ച് വരെ നീട്ടിയതായി റയിൽവെ.
എറണാകുളത്തുനിന്ന് ജൂലൈ 8, 15, 22, 29 ഓഗസ്റ്റ് അഞ്ച് തീയതികളില്‍ ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന തീവണ്ടി (06035) പിറ്റേന്ന് രാവിലെ 5.40-ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയില്‍ നിന്ന് ജൂലൈ 9, 16, 23, 30, ഓഗസ്റ്റ് 6 എന്നീ തീയതികളില്‍ വൈകിട്ട് 6.40-ന് പുറപ്പെടുന്ന തീവണ്ടി (06036) പിറ്റേന്ന് രാവിലെ 11.40-ന് എറണാകുളത്ത് എത്തും. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
എറണാകുളത്തുനിന്നു സര്‍വീസ് ആരംഭിക്കുന്ന ട്രെയിന് കോട്ടയം,ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല, ചെങ്കോട്ട, തെങ്കാശി, കടയനെല്ലൂര്‍, രാജപാളയം, ശിവകാശി, വിദുരനഗര്‍, തഞ്ചാവൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകള്‍ ഉണ്ടാവും.