IndiaNEWS

ഓള്‍ ഇന്ത്യ മെഡിക്കല്‍ സയൻസിൽ (AIIMS) നഴ്സ്, പാരാമെഡിക്കൽ ഒഴിവുകൾ

ന്യൂഡൽഹി: രാജ്യത്തെ വിവിധ എയിംസുകളിൽ(All India Institute Of Medical Science) നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫുകളുടെ ഒഴിവുകൾ.

ജോധ്പുര്‍
രാജസ്ഥാനിലെ ജോധ്പുരിലുള്ള ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 410 ഒഴിവുണ്ട്. നാല് വിജ്ഞാപനത്തിലായാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആകെ 22 ഒഴിവ് (ഗ്രൂപ്പ് ബി തസ്തികകള്‍)

തസ്തികകളും ഒഴിവും: പബ്ലിക് ഹെല്‍ത്ത് നഴ്സ്-1, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍-3, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍-3, ഡയറ്റീഷ്യൻ-10, ലീഗല്‍ അസിസ്റ്റന്റ്-1, ലൈബ്രേറിയൻ ഗ്രേഡ്-ക1, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍-1, ലൈബ്രേറിയൻ ഗ്രേഡ്-കകക2. അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 3,000 രൂപ, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2,400 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 9.

Signature-ad

ഗ്രൂപ്പ് സി തസ്തികകള്‍ -281 ഒഴിവ്
ഫാര്‍മസിസ്റ്റ് ഗ്രേഡ്-II: ഒഴിവ്-27. യോഗ്യത: ഫാര്‍മസി ഡിപ്ലോമയും ഫാര്‍മസിസ്റ്റായുള്ള രജിസ്ട്രേഷനും. പ്രായം: 21-27 വയസ്സ്.
സാനിറ്ററി ഇൻസ്പെക്ടര്‍: ഒഴിവ്-18. യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയവും ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഹെല്‍ത്ത് സാനിറ്ററി ഇൻസ്പെക്ടര്‍ കോഴ്സും കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയില്‍ നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-25 വയസ്സ്.
മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യൻ/മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യൻ (റെക്കോഡ് ക്ലാര്‍ക്ക്): ഒഴിവ്-38. യോഗ്യത: ബി.എസ്സി. മെഡിക്കല്‍ റെക്കോഡ്സ്. അല്ലെങ്കില്‍, സയൻസ് പ്ലസ്ടുവും മെഡിക്കല്‍ റെക്കോഡ് കീപ്പിങ്ങില്‍ കുറഞ്ഞത് ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവും. പ്രായം: 18-30 വയസ്സ്.
ലാബ് അറ്റൻഡന്റ്: ഒഴിവ്-41. യോഗ്യത സയൻസ് പ്ലസ്ടുവും മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും. പ്രായം: 18-27 വയസ്സ്.

ഹോസ്പിറ്റല്‍ അറ്റൻഡന്റ് ഗ്രേഡ്–III(നഴ്സിങ് ഓര്‍ഡര്‍ലി/ഹോസ്പിറ്റല്‍ അറ്റൻഡന്റ് ഗ്രേഡ്-കകക (സ്ട്രച്ചര്‍ ബിയറേഴ്സ്)): ഒഴിവ്-106. യോഗ്യത: പത്താംക്ലാസും ഹോസ്പിറ്റല്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും. പ്രായം: 18-30 വയസ്സ്.

മറ്റ് തസ്തികകളും ഒഴിവും: ലാബ് ടെക്നീഷ്യൻ-1, ജൂനിയര്‍ മെഡിക്കല്‍ റെക്കോഡ് ഓഫീസര്‍ (റിസപ്ഷനിസ്റ്റ്)-5, ഫാര്‍മ കെമിസ്റ്റ്/കെമിക്കല്‍ എക്സാമിനര്‍-1, ഡാര്‍ക്ക് റൂം അസിസ്റ്റന്റ് ഗ്രേഡ്-കക5, ഡിസെക്ഷൻ ഹാള്‍ അറ്റൻഡന്റ്-8, അസിസ്റ്റന്റ് ലോണ്‍ഡ്രി സൂപ്പര്‍വൈസര്‍-4, സെക്യൂരിറ്റി-കം-ഫയര്‍ ജമാദാര്‍-1, കോഡിങ് ക്ലാര്‍ക്ക്-1, ജൂനിയര്‍ വാര്‍ഡൻ (ഹൗസ്കീപ്പേഴ്സ്)-10, മെക്കാനിക് (എയര്‍കണ്ടീഷനിങ് ആൻഡ് റെഫ്രിജറേഷൻ)-6, മാനിഫോള്‍ഡ് റൂം അറ്റൻഡന്റ്-1, സ്റ്റോര്‍ അറ്റൻഡന്റ്-8.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക്് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.

ഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 3,000 രൂപ, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2,400 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 9.

റേഡിയോഗ്രാഫിക് ടെക്നീഷ്യൻ ഗ്രേഡ്-I: ഒഴിവ്-15. യോഗ്യത: റേഡിയോഗ്രഫിയില്‍ ബി.എസ്സി. ഓണേഴ്സ് (ത്രിവത്സര കോഴ്സ്). അല്ലെങ്കില്‍, ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 21-35 വയസ്സ്. ശമ്ബളം: 35,400-1,12,400 രൂപ.
ടെക്നിക്കല്‍ അസിസ്റ്റന്റ്/ടെക്നീഷ്യൻ: ഒഴിവ്-37. യോഗ്യത: മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ബി.എസ്സി./തത്തുല്യവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍, മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമ/തത്തുല്യവും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഒ.ടി. ടെക്നിക്സില്‍ ബി.എസ്സി./തത്തുല്യവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഒ.ടി. ടെക്നിക്സില്‍ ഡിപ്ലോമ/തത്തുല്യവും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 25-35 വയസ്സ്. ശമ്ബളം: 35,400-1,12,400 രൂപ.മറ്റ് തസ്തികകളും ഒഴിവും: മാനേജര്‍/സൂപ്പര്‍വൈസര്‍/ഗ്യാസ് ഓഫീസര്‍-1, ടെക്നിക്കല്‍ ഓഫീസര്‍ (ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍)-10, വൊക്കേഷൻ കൗണ്‍സലര്‍-1, ഓഡിയോമെട്രി ടെക്നീഷ്യൻ-1, സി.എസ്.എസ്.ഡി. ടെക്നീഷ്യൻ-5, ഇലക്‌ട്രോ കാര്‍ഡിയോഗ്രാഫ് ടെക്നിക്കല്‍ അസിസ്റ്റന്റ്-1, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്-2, റേഡിയോതെറാപ്പിി ടെക്നീഷ്യൻ ഗ്രേഡ്-കക2, സ്പീച്ച്‌ തെറാപ്പിസ്റ്റ്/ടെക്നിക്കല്‍ അസിസ്റ്റന്റ്-1, ടി.ബി. ആൻഡ് ഹെല്‍ത്ത് ഡിസീസ് ഹെല്‍ത്ത് അസിസ്റ്റന്റ്-2, ടെക്നിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)/ഡെന്റല്‍ ടെക്നീഷ്യൻ-4, ടെക്നിക്കല്‍ ഓഫീസര്‍ ഒഫ്താല്‍മോളജി (റെഫ്രിജറേഷനിസ്റ്റ്)-4, ടെക്നീഷ്യൻ പ്രോസ്തെറ്റിക്സ്/ഓര്‍ത്തോട്ടിക്സ്-1, മള്‍ട്ടി റീഹാബിലിറ്റേഷൻ വര്‍ക്കര്‍ (ഫിസിയോതെറാപിസ്റ്റ്)-4, ഫിസിയോതെറാപിസ്റ്റ്-2.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30.

മെഡിക്കല്‍ റെക്കോഡ്സ് ഓഫീസര്‍-4, വാര്‍ഡൻ (ഹോസ്റ്റല്‍ വാര്‍ഡൻ)-3, വാര്‍ഡൻ (ലേഡി ഹോസ്റ്റല്‍ വാര്‍ഡൻ)-2, സ്റ്റോര്‍ കീപ്പര്‍-5. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.aiimsjodhpur.edu.in സന്ദര്‍ശിക്കുക.

റായ്പുര്‍
ഛത്തീസ്ഗഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് വിവിധ തസ്തികകളിലായി 358 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവും യോഗ്യതയും
സീനിയര്‍ നഴ്സിങ് ഓഫീസര്‍: 126 ഒഴിവ്. നാലുവര്‍ഷ ബി.എസ്സി. നഴ്സിങ്/ ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ തത്തുല്യം. നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്തിരിക്കണം. സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയില്‍ 200 ബെഡ്ഡുള്ള ആശുപത്രിയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 21-35.
സ്റ്റോര്‍കീപ്പര്‍ കം ക്ലാര്‍ക്ക്: 85 ഒഴിവ്. ബിരുദം + സ്റ്റോര്‍കീപ്പറായി ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ മെറ്റീരിയല്‍ മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദം/ ഡിപ്ലോമ. പ്രായം: 30 കവിയരുത്.
ഹോസ്പിറ്റല്‍ അറ്റൻഡന്റ് ഗ്രേഡ് III: 30 ഒഴിവ്. പത്താംക്ലാസും ഹോസ്പിറ്റല്‍ സര്‍വീസസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും. ആശുപത്രിയിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 18-30.
ഫാര്‍മസിസ്റ്റ് ഗ്രേഡ് II: 27 ഒഴിവ്.

ഫാര്‍മസിയില്‍ ഡിപ്ലോമ. ഫാര്‍മസിസ്റ്റായി രജിസ്റ്റര്‍ചെയ്തിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 21-27.
വയര്‍മാൻ: 20 ഒഴിവ്. പത്താംക്ലാസും ഇലക്‌ട്രീഷ്യൻ ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും. ഇലക്‌ട്രിക്കല്‍ വര്‍ക്ക്മാൻ സര്‍ട്ടിഫിക്കറ്റും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം: 18-30.
മറ്റ് തസ്തികകളും ഒഴിവും: ട്യൂട്ടര്‍/ ക്ലിനിക്കല്‍ ഇൻസ്ട്രക്ടര്‍-12, സീനിയര്‍ ഹിന്ദി ഓഫീസര്‍-1, ഡയറ്റീഷ്യൻ-10, ലൈബ്രേറിയൻ ഗ്രേഡ് കകക4, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്-2, സ്റ്റോര്‍കീപ്പര്‍-8, ഡെന്റല്‍ ടെക്നീഷ്യൻ-3, ജൂനിയര്‍ മെഡിക്കല്‍ റെക്കോഡ് ഓഫീസര്‍-5, ജൂനിയര്‍ സ്കെയില്‍ സ്റ്റെനോ (ഹിന്ദി)-1, ഡിസ്പെൻസിങ് അറ്റൻഡന്റ്-4, ഇലക്‌ട്രീഷ്യൻ-6, ഡിസെക്ഷൻ ഹാള്‍ അറ്റൻഡന്റ്-8, മെക്കാനിക് (എ.സി. & റെഫ്രിജറേഷൻ)-6.
അപേക്ഷ: www.aiismraipur.edu.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.

ഋഷികേശ്
ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുനര്‍ വിജ്ഞാപനമാണ്. 175 ഒഴിവുണ്ട്.
തസ്തികകളും ഒഴിവും: അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-2, ചീഫ് കാഷ്യര്‍-1, ലീഗല്‍ അസിസ്റ്റന്റ്-1, ടെക്നിക്കല്‍ അസിസ്റ്റന്റ്/ ടെക്നീഷ്യൻ-25, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ (അക്കൗണ്ടന്റ്)-4, സ്റ്റോര്‍ കീപ്പര്‍-20, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II- 27, കാഷ്യര്‍-13, ലാബ് അറ്റൻഡന്റ് ഗ്രേഡ് -II 41, ഓഫീസ്/ സ്റ്റോഴ്സ് അറ്റൻഡന്റ് (മള്‍ട്ടി ടാസ്കിങ്)-40. ഇവ കൂടാതെ പ്രോഗ്രാമറുടെ ഒരു ഒഴിവിലേക്കും പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിശദവിവരങ്ങള്‍ www.aiimsrishikesh.edu.in ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 3.

Back to top button
error: