മലയാളികള്‍ ഏറെയുള്ള ബംഗളൂരുവില്‍ നിന്ന് കോഴിക്കോട് എത്താമായിരുന്നു പെടാപാട്.തിരൂരില്‍ സ്റ്റോപ്പുള്ള പ്രതിദിന ട്രെയിനായ യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസില്‍ ഇന്ന് 150ന് മുകളിലാണ് സ്ലീപ്പറിലെ വെയ്റ്റിംഗ് ലിസ്റ്റ്. കൂടിയ നിരക്കുള്ള ത്രീ ടയര്‍ എ.സി, 2 ടയര്‍ എ.സി ടിക്കറ്റുകളും ദിവസങ്ങള്‍ക്ക് മുമ്ബേ തീര്‍ന്നിട്ടുണ്ട്. ഇനി ബംഗളൂരുവില്‍ നിന്ന് ജൂലായ് മൂന്നിനാണ് ടിക്കറ്റുള്ളത്. ഇത് തന്നെ ആര്‍.എ.സിയും. രാത്രി എട്ടിന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരിലെത്തുന്ന ട്രെയിൻ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ അനുഗ്രഹമാണ്.എന്നാൽ ഉത്സവസീസണുകളിൽ എന്നല്ല സാധാരണ സമയങ്ങളിൽ പോലും ടിക്കറ്റ് ലഭിക്കുക ഏറെ ബുദ്ധിമുട്ടാണ്.
ബംഗളൂരുവില്‍ നിന്ന് പാലക്കാട് വഴി പോരാമെന്ന് കരുതിയാലും ടിക്കറ്റില്ല. എറണാകുളം എക്സ്പ്രസിലും കൊച്ചുവേളി ഗരീബ്‌രഥിലും കൊച്ചുവേളി എക്സ്പ്രസിലും ടിക്കറ്റില്ല. ബംഗളൂരു – എറണാകുളം എസ്.എഫ് എക്പ്രസിലും കന്യാകുമാരി എക്സ്പ്രസിലും ഇതാണ് അവസ്ഥ.