KeralaNEWS

കണ്ണൂരില്‍ പനിബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു

കണ്ണൂർ: പനിബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു.മാലിക്കന്റകത്ത് മുഹമ്മദ് ശഫീഖ് അസ് അദിയുടെ മകള്‍ അസ്വാ ആമിനയാണ് മരിച്ചത്.
പനിബാധിച്ച 14 ദിവസമായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. നിലഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
ജസീലയാണ്(പെടേന) മാതാവ്. സഹോദരങ്ങള്‍: ഖ്വദീജ, ഫാത്വിമ

Back to top button
error: