IndiaNEWS

കൊല്ലൂർ യാത്ര ഇനിയെന്തെളുപ്പം

കൊല്ലൂർ മൂകാംബിക ക്ഷേത്രം.. ഐശ്വര്യവും അനുഗ്രഹവും വിദ്യയും ആവോളം നല്കി അനുഗ്രഹിക്കുന്ന സരസ്വതിപീഠം.കര്‍ണ്ണാടകയിലെ കൊല്ലൂരില്‍ സൗപര്‍ണ്ണികയുടെ തീരത്ത് കുടികൊള്ളുന്ന കൊല്ലൂരിലെ അമ്മ!

 

കേരളത്തില്‍ നിന്നും ഓരോ ദിവസവും നൂറു കണക്കിന് വിശ്വാസികളാണ് കൊല്ലൂരില്‍ എത്തുന്നത്. കേരളക്കരയില്‍ നിന്ന് ഒരു ഭക്തൻ പോലും കൊല്ലൂര്‍ സന്നിധിയില്‍ എത്തിച്ചേരാത്ത ഒരു ദിവസമുണ്ടായാൽ അന്ന് ദേവി മലയാളക്കരലിലേക്ക് വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.ഇതാ കേരളത്തിൽ നിന്നും കൊല്ലൂരിലേക്കുള്ള ബസ് സർവീസുകൾ….

തിരുവനന്തപുരം _കൊല്ലൂര്‍ എസി മള്‍ട്ടി ആക്സില്‍ ബസ് സര്‍വീസ് സമയം

Signature-ad

02:00 pm തിരുവനന്തപുരം

03:25 pm കൊല്ലം

05:25 pm ആലപ്പുഴ

06:45 pm വൈറ്റില ഹബ്

08:25 pm തൃശ്ശൂര്‍

11:35 pm കോഴിക്കോട്

01:25 am കണ്ണൂര്‍

03:25 am കാസര്‍ഗോഡ്

04:40 am മംഗലാപുരം

07:35 am കൊല്ലൂര്‍.

കൊട്ടാരക്കര_കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്സ് ബസ് സര്‍വീസ് സമയം

08:00 pm കൊട്ടാരക്കര

09:35 pm കോട്ടയം

11:00 pm മുവാറ്റുപുഴ

12:30 pm തൃശ്ശൂര്‍

03:20 pm കോഴിക്കോട്

05:35 pm കണ്ണൂര്‍

06:35 pm പയ്യന്നൂര്‍

07:55 pm കാസര്‍ഗോഡ്

09:10 pm മംഗലാപുരം

09:45 pm ഉഡുപ്പി

12:05 pm കൊല്ലൂര്‍

ആലപ്പുഴ _കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്സ് ബസ് സര്‍വീസ്- സമയം

04:01 pm ആലപ്പുഴ

05:12 pm വൈറ്റില ഹബ്

07:01 pm തൃശൂര്‍

09:51 pm കോഴിക്കോട്

11:51 pm കണ്ണൂര്‍

02:11 am കാസര്‍ഗോഡ്

03:16 am മംഗലാപുരം

06:01 am കൊല്ലൂര്‍

എറണാകുളം _കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്സ് ബസ് സര്‍വീസ്- സമയം

03:25 pm എറണാകുളം

04:50 pm കൊടുങ്ങല്ലൂര്‍

05:45 pm ഗുരുവായൂര്‍

06:25 pm പൊന്നാനി

06:50 pm തിരൂര്‍

07:50 pm കോഴിക്കോട്

09:05 pm വടകര

09:25 pm തലശ്ശേരി

09:55 pm കണ്ണൂര്‍

10:40 pm പയ്യന്നൂര്‍

11:25 pm കാഞ്ഞങ്ങാട്

12:25 am കാസര്‍ഗോഡ്

01:40 am മംഗലാപുരം

04:30 am കൊല്ലൂര്‍.

 

കൊല്ലൂര്‍-കേരള കെഎസ്ബആര്‍ടിസി ബസ് പുറപ്പെടുന്ന സമയം

02:15PM കൊല്ലൂര്‍ _തിരുവനന്തപുരം എ സി മള്‍ട്ടി ആക്സില്‍,

05:30PM കൊല്ലൂര്‍ _എറണാകുളം സ്വിഫ്റ്റ് ഡീലക്സ്,

08:02PM കൊല്ലൂര്‍ _ആലപ്പുഴ സ്വിഫ്റ്റ് ഡീലക്സ്,

09:10PM കൊല്ലൂര്‍ _കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ്.

കൊല്ലൂരിലേക്കുള്ള ബസ് യാത്രയുടെ ഗുണം എന്നത് നേരിട്ട് മൂകാംബിക ക്ഷേത്രത്തിനു മുന്നില്‍ ഇറങ്ങാം എന്നതാണ്, ട്രെയിനിനു വരുമ്ബോള്‍ ബൈന്ദൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനിലിറങ്ങി ഇവിടുന്ന് ബസിലോ അല്ലെങ്കില്‍ ടാക്സി പിടിച്ചോ ക്ഷേത്രത്തിലെത്തണം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും29.9 കിലോമീറ്റര്‍ ദൂരത്തിലാണ് ക്ഷേത്രമുള്ളത്. എന്നാല്‍ ബസില്‍ ദീര്‍ഘദൂര യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുള്ളവര്‍, പ്രായമായവര്‍, കുറഞ്ഞ ചെലവില്‍ യാത്ര ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ട്രെയിൻ യാത്ര തെരഞ്ഞെടുക്കാം.

 

നാഗര്‍കോവില്‍ – ഗാന്ധിധാം എക്സ്പ്രസ് 16336, നേത്രാവതി എക്സ്പ്രസ്- 16346 , കൊച്ചുവേളി- ഭാവ്നഗര്‍ എക്സ്പ്രസ് (19259), ഓഖാ എക്സ്പ്രസ് ERS OKHA EXP (16338) എന്നീ നാല് ട്രെയിനുകളാണ് കേരളത്തില്‍ നിന്നും ബൈന്ദൂര്‍ റോഡ് റെയില്‍വേ സ്റ്റേഷൻ വഴി സര്‍വീസ് നടത്തുന്നത്.

Back to top button
error: