തിരുപ്പതിയിൽ ഒരു ചായക്കട അടച്ചുപൂട്ടി സീൽ ചെയ്തു.
കാരണം ചായ വിൽക്കുന്ന കപ്പിൽ കുരിശ് ചിഹ്നം ഉണ്ടത്രേ !
ഇംഗ്ലീഷിൽ ചെറിയ അക്ഷരത്തിൽ ‘tea’ പ്രിന്റ് ചെയ്തതാണ് വിനയായത്.ടീ (tea) എന്ന് എഴുതിയിരിക്കുന്നതിലെ ചെറിയ അക്ഷരമായ t കുരിശ് പോലെ തോന്നിച്ചതാണ് കാരണം.
ചായ കുടിക്കുന്നവർ അതൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അത് കണ്ടുനിന്നവർ സത്യത്തിൽ ചായക്കടക്കാരന് കുരിശായി മാറി.
ചായക്കട പൂട്ടി സീൽ ചെയ്യുക മാത്രമല്ല,
ആ പാവം ചായക്കടക്കാരൻ കപ്പ് വാങ്ങിയെ മൊത്തക്കച്ചവട സ്ഥാപനം റെയ്ഡ് ചെയ്യുകയും ചെയ്തു.
ചായക്കപ്പിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുന്നതായാണ് വിവരം.ഒരു കുരിശ് കൃഷിക്കാരൻ പിടിയിൽ ആകുന്നത് വരെ തുടരും….